SHARE

ഗോകുലം കേരള എഫ്‌സി ബുധനാഴ്ച മണിപ്പൂര്‍ ക്ലബ് നെറോക്കയെ നേരിടുന്നു. ഇഎംഫലിനെ കുമാന്‍ ലാംപാക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഗോകുലത്തിന്റെ ആദ്യത്തെ എവേ മാച്ച്. ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താമെന്ന സാധ്യത ഗോകുലത്തിന് വലിയ ആവേശമാകും. മോഹന്‍ ബഗാനെ ആദ്യത്തെ മത്സരത്തില്‍ സമനില കുരുക്കില്‍ തളച്ചാണ് ഗോകുലം മണിപ്പൂരിലേക്കു യാത്ര തിരിച്ചത്.

വിജയം അല്ലാതെ വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നാണ് കോച്ച് ബിനോ ജോര്‍ജ് മത്സരത്തിന് മുന്നോടിയായി പറഞത്. കഴിഞ്ഞ സീസണിലും രണ്ടു മത്സരങ്ങളിലും ഗോകുലം തോറ്റിരിന്നു. കഴിഞ്ഞ ഹോം മാച്ചില്‍ നെറോക്കയ്ക്കു ഗോകുലത്തിനെതിരേ ഗോളടിച്ച പ്രീതം സിംഗ് ഇത്തവണ ഗോകുലത്തിനുവേണ്ടി ഇറങ്ങുന്നുണ്ട്.

ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം സ്വദേശി രാജേഷ് കൂടുതല്‍ സമയം ഗോകുലത്തിനു വേണ്ടി കളിക്കും. അവരുടെ ഹോം ഗ്രൗണ്ട് ഇല്‍ മുഴുവന്‍ പോയിന്റ് നേടുകയാണ് നമ്മുടെ ലക്ഷ്യം. ആദ്യ മത്സരത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ നോക്കും- കോച്ച് ബിനോ പറഞ്ഞു. നെറോക്ക ആദ്യത്തെ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരിന്നു.