SHARE

ഐ- ലീ​ഗിൽ കേരളത്തിന്റെ ടീം ​ഗോകുലത്തിന് വീണ്ടും സമനില. ലീ​ഗിൽ അവസാന സ്ഥാനത്തുള്ള ഷിലോങ് ലജോങ്ങിനോടാണ് ​ഗോകുലം സമനില വഴങ്ങിയത്. ഇരുടീമകളും ഓരോ ​ഗോൾ വീതം നേടി

ഷിലോങ്ങിന്റെ ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ തുടക്കം മുതൽ തന്നെ മൂന്നേറി കളിച്ചത് ​ഗോകുലമായിരുന്നു. ഇതിന് ഫലം കണ്ടത് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ്. ട്രിനിനാട് താരം മാർക്കസ് ജോസഫിലൂടെയാണ് ​ഗോകുലം ലീഡ് നേടിയത്. എന്നാൽ ​ഗോകുലത്തിന്റെ ലീഡിന്റെ ആയുസ് 20 മിനിറ്റ് മാത്രമായിരുന്നു

മത്സരത്തിന്റെ 65-ാം മിനിറ്റിൽ ഷിലോങ് ലജോങ് ഒപ്പമെത്തി. മഹേഷ് സിങ്ങിനെ ഡാനിയൽ അഡോ വീഴ്ത്തിയതിന് ഷിലോങ്ങിന് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത സാമുവൽ ലാൽമുവാൻപുയക്ക് പിഴച്ചില്ല. ഷിലോങ്ങിന് സമനില. മത്സരത്തിന്റെ 81-ാം മിനിറ്റിൽ ​ഗോകുലം താരം ഫിലിപ്പ് ഡി കാസ്ട്രോ ചുവപ്പുകാർഡ് കണ്ട് പുറത്തായി

സമനിലയോടെ ​ഗോകുലം 14 പോയിന്റുമായി ഇപ്പോഴും പത്താം സ്ഥാനത്ത് തന്നെയാണ്. ഷിലോങ് ലജോങ് പതിനൊന്ന് പോയിന്റുമായി പതിനൊന്നാമതും. അവസാന സ്ഥാനത്തെത്തുന്ന ടീമായിരുക്കും തരംതാഴ്ത്തപ്പെടുക