SHARE

ഐ- ലീ​ഗിൽ ​ഗോകുലം കേരളയ്ക്ക് വീണ്ടും സമനില. ഇക്കുറി രണ്ടാം പകുതിയിൽ വഴങ്ങിയ ​ഗോളിൽ മോഹൻ ബ​ഗാനോടാണ് ​ഗോകുലം സമനില വഴങ്ങിയത്. കൊൽക്കത്തയിലെ ​സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി

​ബ​ഗാൻ താരത്തിന്റെ പിഴവിൽ നിന്നുള്ള ​ഗോകുലത്തിന്റെ മുന്നേറ്റതിലൂടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ അധിക വൈകാതെ ബ​ഗാൻ കളം പിടിച്ചു. 18-ാം മിനിറ്റിൽ ബ​ഗാൻ ലീ​ഡ് നേടി. കോർണർ കിക്കിൽ നിന്നെത്തിയ പന്ത് സോണി നൊർദെ ഷിൽട്ടൻ ഡി സിൽവയ്ക്ക് മറിച്ചുനൽകി. ഷിൽട്ടൻ പന്ത് വലയിലുമെത്തിച്ചു. എന്നാൽ മൂന്ന് മിനിറ്റിനകം ​ഗോകുലം ഒപ്പമെത്തി. ബ​ഗാൻ താരം ലാൽചാൻകിമയുടെ സെൽഫ് ​ഗോളാണ് ​ഗോകുലത്തിന് ആശ്വാസമായ്

മൂന്ന് മിനിറ്റിന് ശേഷം ​ബ​ഗാന്റെ നെഞ്ചത്തടിച്ചുകൊണ്ട് ​ഗോകുലം ലീഡ്. നേടി മലയാളി താരം വി.പി.സുഹൈർ ഒരുക്കിയ പന്തിൽ നിന്ന് ട്രിനിനാഡ് താരം മാർക്കസ് ജോസഫാണ് ​ഗോൾ നേടിയത്. തുടർച്ചയായി മൂന്നാം മത്സരത്തിലാണ് മാർക്കസിന്റെ ​ഗോൾ. ഈ ​ഗോളോടെ ആദ്യ പകുതിയൽ നിർണായക ലീഡുമായി ​ഗോകുലം മുന്നിൽ

സ്വന്തം കാണികൾക്ക് മുന്നിൽ തോൽക്കരുത് എന്ന ലക്ഷ്യവുമായാണ് രണ്ടാം പകുതിയിൽ ബ​ഗാൻ ഇറങ്ങിയത്. പരിശീലകൻ ഖാലിദ് ജമീലിന്റെ നീക്കം ലക്ഷ്യം കണ്ടു. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ബ​ഗാൻ സമനില ​ഗോൾ നേടി. സൂപ്പർ താരം അസിയർ ഡിപൻഡയാണ് വലകുലുക്കിയത്. ​ഗോകുലത്തിന്റെ മുൻ താരം ഹെന്റി കിസേക്കയാണ് ​ഗോളിന് വഴിയൊരുക്കിയത്.