SHARE

അടുത്ത ഐ ലീഗ് സീസണില്‍ സൂപ്പറാവാന്‍ ഗോകുലം കേരളാ എഫ് സി. അര്‍ജന്റൈന്‍ യുവ പ്രതിരോധതാരം ഫാബ്രിസിയോ ഓര്‍ട്ടിസുമായി ഗോകുലം കരാറിലെത്തിയതായി സ്‌പോര്‍ട്‌സ്റ്റാര്‍ ലൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതോടൊപ്പം ഉസ്‌ബെക്ക് താരം എവ്‌ഗെനി കൊഷനോവിനെയും ഗോകുലം ടീമിലെത്തിച്ചിട്ടുണ്ട്. ഫ്രീ ഏജന്റുമാരായിരുന്ന താരങ്ങള്‍ ഒരു വര്‍ഷത്തേക്കാണ് കേരളാ ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്.

25കാരനായ കൊഷ്‌നോവ് ഉസ്‌ബെക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഷുര്‍ത്താന്റെ താരമായിരുന്നു. റൈറ്റ് വിംഗ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കുന്ന താരമാണ് കൊഷ്‌നേവ്. കഴിഞ്ഞ സീസണില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച കൊഷനേവ് രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. ഉസ്‌ബെക്ക് സൂപ്പര്‍ലിഗ ക്ലബ് ബുഖാറയ്ക്ക് വേണ്ടിയും കൊഷനേവ് കളിച്ചിട്ടുണ്ട്.

28കാരനായ ഓര്‍ട്ടിസ് ജോര്‍ദാന്‍ ക്ലബ് അല്‍ അഖബ എസ് സിക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്. അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന്‍ ക്ലബ് വെലെസ് അക്കാദമിയിലൂടെയാണ് ഓര്‍ട്ടിസ് വളര്‍ന്നു വന്നത്. പിന്നീട് ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും താരം കളിച്ചു. എന്തായാലും താരത്തിന്റെ വരവോടെ വരുന്ന സീസണില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഗോകുലം. ആദ്യ ഐ ലീഗിലെ ചില മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഗോകുലത്തിന് കഴിഞ്ഞിരുന്നു.