SHARE

ഐലീഗില്‍ കിരീട പ്രതീക്ഷയില്‍ നിന്ന് പിന്നോട്ടുപോയ ഗോകുലം കേരള എഫ്‌സി നിര്‍ണായക മത്സരത്തില്‍ ഇന്ന് ഐസ്വോള്‍ എഫ്‌സിയെ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. ഒന്‍പത് മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗോകുലം. ഐസോള്‍ ആറ് പോയിന്റുമായി പത്താമതാണ്.

ഇനിയൊരു തോല്‍വി ഗോകുലത്തിന് താങ്ങാനാകില്ല. അവസാനം കളിച്ച രണ്ടു മത്സരങ്ങളിലെ മോശം ഫലമാണ് ഗോകുലത്തെ ആദ്യ നാലില്‍ നിന്നും പുറത്താക്കിയത്. അന്റോണിയോ ജെര്‍മന്‍ പോയശേഷം പ്രതിഭയുള്ള ഒരു സ്‌ട്രൈക്കറെ കിട്ടിയതുമില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ജുന്‍ ജയരാജ് അടക്കം അഞ്ചുമാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ഇതും തിരിച്ചടിക്ക് കാരണമായി.