SHARE

ഒഡീഷയില്‍ സൂപ്പര്‍ കപ്പില്‍ പ്രധാന ടൂര്‍ണമെന്റില്‍ കടന്ന ഗോകുലം എഫ്‌സി കേരളയ്ക്ക് ഇരട്ടി മധുരം. ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ സ്മരാണാര്‍ഥം സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഗോകുലം കേരളയുടെ റിസര്‍വ് ടീം സെമിയില്‍ കടന്നു. അംഗുള്‍ പതക്ക ടീമിനെ 2-0ത്തിന് തോല്പിച്ചാണ് കേരളത്തിന്റെ പ്രതിനിധികളുടെ അവസാന നാലിലേക്കുള്ള മുന്നേറ്റം.

രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ടി.പി. സൗരവ് ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ആരിഫ് ഷെയ്ക്കാണ് രണ്ടാം ഗോള്‍ നേടിയത്. ശനിയാഴ്ച്ച 3:30നു നടക്കുന്ന സെമി ഫൈനലില്‍ സംഗര്‍ഷ് സ്‌പോര്‍ട്ടിംഗ് ക്ലബാണു ഗോകുലം റിസര്‍വ് ടീമിന്റെ എതിരാളികള്‍. കഴിഞ്ഞവര്‍ഷം ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ ഗോകുലമായിരുന്നു കിരീടം നേടിയത്. പ്രെഫഷണല്‍ ക്ലബ് രൂപീകരിച്ചശേഷം ഗോകുലത്തിന്റെ ആദ്യ കിരീടമായിരുന്നു അത്. ഇത്തവണ രണ്ടാംനിര ടീമിനെയായിരുന്നു ടീം അയച്ചത്.