SHARE

ഐ ലീ​ഗിൽ ​ഗോകുലം കേരള ഇന്ന് ഇന്ത്യൻ ആരോസിനെ നേരിടും. ​ഗോവയിലെ തിലക് മൈതാനത്താണ് മത്സരം അരങ്ങേറുന്നത്. ലീ​ഗിലെ ആദ്യ മത്സരത്തിൽ നെറോക്കയെ തകർത്ത ​ഗോകുലം ഇന്നും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ​ഗോകുലം ഇന്നും കളിക്കളത്തിലിറക്കുക. ​സി.കെ.ഉബൈദാണ് ​ഗോൾവല കാക്കുക. പ്രതിരോധത്തിൽ നോച്ചാ സിങ്, ഹാരുൺ അമീറി, ആന്ദ്രേ എറ്റിയേനെ, സെബാസ്റ്റ്യൻ താങ്മ്വാൻസങ് എന്നിവർ അണിനിരക്കും. മുഹമ്മദ് റാഷിദ്, ജസ്റ്റിൻ ജോർജ്, മുഹമ്മദ് ഇർഷാദ് എന്നവർക്കാണ് മധ്യനിരയുടെ ചുമതല.

നഥാനിയൽ ​ഗാർസിയ, ഹെന്റി കിസേക്ക, മാർക്കസ് ജോസഫ് എന്നിവരാണ് മുന്നേറ്റത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ​ഗോകുലം വിജയിച്ചത്.