SHARE

ഡ്യൂറാൻഡ് കപ്പിൽ ​ഗോകുലം കേരളയ്ക്ക് മിന്നുന്ന വിജയത്തോടെ തുടക്കം. ​ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഐ.എസ്.എൽ ക്ലബ് ചെന്നൈയൻ എഫ്.സിയെയാണ് ​ഗോകുലം തകർത്തത്. എതിരില്ലാത്ത നാല് ​ഗോളിനായിരുന്നു ​ഗോകുലത്തിന്റെ ജയം.

കൊൽക്കത്തയിലെ ഹൗറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിറ്റിൽ തന്നെ ട്രിനിനാഡ് താരം മാർക്കസിന്റെ ​ഗോളിൽ ​ഗോകുലം മുന്നിലെത്തി. പിന്നീട് രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ മാർക്കസ് തന്നെ ലീഡുയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു ഈ ​ഗോൾ. തൊട്ടടുത്ത മിനിറ്റിൽ തന്നെ ഉ​ഗാണ്ടൻ താരം ഹെന്റി കിസേക്ക ​​ഗോകുലത്തിന്റെ ലീഡുയർത്തി.

അധികം വൈകാതെ 74-ാം മിനിറ്റിൽ തന്റെ ഹാട്രിക്ക് ​ഗോളും ക്ലബിന്റെ നാലാം ​ഗോളും മാർക്കസ് നേടി. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങും വരെ ​ഗോൾ വഴങ്ങാതിരുന്നതോടെ ഡ്യൂറാൻഡ് കപ്പിൽ ഇക്കുറി ​ഗോകുലത്തിന് കിടിലൻ തുടക്കം