SHARE

കേരളത്തിന്റെ സ്വന്തം ഐ-ലീ​ഗ് ക്ലബ് ​ഗോകുലം എഫ്.സിയുടെ പുതിയ ജേഴ്സി ശനിയാഴ്ച(നാളെ) ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. വൈകിട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചിൽ നടത്തുന്ന പ്രത്യേക പരിപാടിയിലായിരിക്കും ജേഴ്സി പുറത്തിറക്കുക. വരുന്ന സീസണിലെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയും നാളെ തുടങ്ങും.

ഹോം കിറ്റും എവേ കിറ്റുമടക്കം എല്ലാ ജേഴ്സികളും ഇക്കുറി മാറ്റിയിട്ടുണ്ട്. ഇവ എല്ലാം നാളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. മുഴുവൻ ടീം അം​ഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത സം​ഗീതബാൻഡായ തൈകൂടം ബ്രിഡ്ജ് ക്ലബിന്റെ ഫാൻ സോങ് അവതരിപ്പിക്കും. ടീമിന്റെ ആദ്യമത്സരത്തിന്റെ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ചടങ്ങിൽ ആരാധകർക്ക് സ്വന്തമാക്കം

50 മുതൽ 150 രൂപ വരെയാണ് ടിക്കറ്റിന്റെ നിരക്കുകൾ. ഒക്ടോബർ‍ 27 ശനിയാഴ്ച മോഹൻ ബെ​ഗാനെതിരെയാണ് ​ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം. കഴിഞ്ഞ തവണ ഐ-ലി​ഗിൽ മോഹൻ ബ​ഗാനെ ​ഗോകുലം അവരുടെ ​ഗ്രൗണ്ടിൽ തോൽപ്പിക്കുകയും സ്വന്തം ​ഗ്രൗണ്ടിൽ സമനിലയിൽ പിടിച്ചുകെട്ടുകയും ചെയ്തിരുന്നു