SHARE

കഴിഞ്ഞ ഐ-ലീ​ഗിൽ ​ഗോകുലം കേരളയുടെ കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ച ​ഗോൾക്കീപ്പർ സി.കെ. ഉബൈദ് ക്ലബ് വിട്ടു. അടുത്ത സീസണിൽ, ഐ-ലീ​ഗിൽ അരങ്ങേറ്റം കുറയ്ക്കാനൊരുങ്ങുന്ന ശ്രീനി​ധി എഫ്.സിയിലേക്കാണ് ഉബൈദ് കൂടുമാറുന്നത്. ശ്രീനിധിയും ഉബൈദും ഇക്കാര്യം സ്ഥിരീകരിച്ചു.

31-കാരനായ ഉബൈദ് ഈസ്റ്റ് ബം​ഗാളിൽ നിന്ന് 2019-ലാണ് ​ഗോകുലത്തിലെത്തുന്നത്. ക്ലബിലെത്തിയ ഉടൻ തന്നെ ഡ്യൂറാൻഡ് കപ്പ് കിരീടനേട്ടത്തിൽ ഉബൈദ് നിർണായക പങ്ക് വഹിച്ചു. തുടർന്നാണ് കഴിഞ്ഞ സീസണിൽ ചരിത്രമെഴുതിയ ടീമിന്റെ ഐ-ലീ​ഗ് കിരീടനേട്ടത്തിലും ഉബൈദ് പങ്കാളിയായത്. ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ഉബൈദ്, ക്ലബിനായി കഴിഞ്ഞ സീസണിൽ 14 ലീ​ഗ് മത്സരങ്ങളിൽ ​ഗോൾവല കാത്തു.

ആന്ധ്രയിൽ നിന്നുള്ള ക്ലബായ ശ്രീനിധി, കോർപ്പറേറ്റ് എൻട്രിയിലൂടെയാണ് ഐ-ലീ​ഗിലേക്കെത്തുന്നത്. ഉബൈദിനെ ​ഗോകുലത്തിൽ മുമ്പ് പരിശീലിപ്പിച്ച സാന്റിയാ​ഗോ വരേലയാണ് ഇക്കുറി ശ്രനിധിയെ ഒരുക്കുന്നത്. ഉബൈദിനെ എത്തിച്ചതിന് പിന്നിൽ വരേലയുടെ ഇടപെടലുണ്ടെന്നാണ് സൂചന. ​ഗോകുലത്തിന്റെ തന്നെ മധ്യനിരതാരമായ മായക്കണ്ണനേയും ശ്രീനിധി നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.