SHARE

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചുവരവ് നടത്തി ഡെല്‍ഹിയുടെ ഗൗതം ഗംഭീര്‍. ആദ്യ ഇന്നിംഗ്‌സില്‍ വെറും ഒരു റണ്‍സിന് പുറത്താകേണ്ടിവന്ന ഗംഭീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 95 പന്തില്‍ 60 റണ്‍സെടുത്താണ് മടങ്ങിയത്. സിദ്ധാര്‍ഥ് കൗളാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറെ വീഴ്ത്തിയത്. രണ്ടാംദിനം അവസാനിക്കുമ്പോള്‍ ആറിന് 106 റണ്‍സെന്ന നിലയിലാണ് ഡെല്‍ഹി. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 69 റണ്‍സ് കൂടി വേണം.

ഡെല്‍ഹി ആദ്യ ഇന്നിംഗ്‌സില്‍ വെറും 107 റണ്‍സില്‍ പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 282 റണ്‍സെടുത്തു. 90 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്ദീപ് സിംഗാണ് ടോപ്‌സ്‌കോറര്‍. യുവരാജ് സിംഗിന് 88 പന്തില്‍ 24 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സിമര്‍ജിത്ത് സിംഗ്, വികാസ് മിശ്ര എന്നിവര്‍ ഡെല്‍ഹിക്കായി നാലുവിക്കറ്റ് വീതം വീഴ്ത്തി.