SHARE

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ചുവപ്പു പന്തില്‍ താനത്ര മോശം ബൗളറല്ലെന്ന് അക്ഷര്‍ പട്ടേല്‍ തെളിയിച്ചു. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ദര്‍ഹത്തിനായി കളിക്കുന്ന ഈ ഇടംകൈയന്‍ സ്പിന്നര്‍ വാര്‍വിക്‌ഷെയറിനെതിരേ രണ്ടാം ഇന്നിംഗ്‌സില്‍ വീഴ്ത്തിയത് ഏഴുവിക്കറ്റ്. അതും 27.4 ഓവറില്‍ വെറും 54 റണ്‍സ് മാത്രം വിട്ടുകൊടുത്ത്.

ആദ്യ ഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റടക്കം മൊത്തം സമ്പാദ്യം ഒന്‍പതു വിക്കറ്റ്. ബാറ്റിംഗില്‍ പക്ഷേ ശോഭിക്കാന്‍ താരത്തിനായില്ല. ആറാമനായി ബാറ്റിംഗിനിറങ്ങിയെങ്കിലും സംപൂജ്യനായി മടങ്ങാനായിരുന്നു വിധി. ദര്‍ഹത്തിനായി മൂന്നു കളിയില്‍ നിന്ന് 15 വിക്കറ്റാണ് അക്ഷര്‍ ഇതുവരെ വീഴ്ത്തിയത്.