SHARE

കർണാടകയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തകർപ്പൻ തുടക്കം. സീനിയർ താരങ്ങളായ സഞ്ജു‌സാംസണിന്റേയും, വിഷ്ണു വിനോദിന്റേയും ബാറ്റിംഗ് മികവിൽ മുന്നേറുന്ന കേരളം മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 22 ഓവറിൽ 120/2 എന്ന‌നിലയിലാണ്. 28 ഓവറുകളും 8 വിക്കറ്റുകളും കൈയ്യിലിരിക്കേ 175 റൺസ് കൂടിയാണ് കേരളത്തിന് ഇനി ജയിക്കാൻ വേണ്ടത്.

വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് ഓപ്പണർ വിനൂപ് മനോഹരന്റെ വിക്കറ്റ് ആദ്യ ഓവറിൽത്തന്നെ നഷ്ടമായി. എന്നാൽ മൂന്നാമനായി സഞ്ജു സാംസൺ ക്രീസിലെത്തിയതോടെ കളി മാറി. തുടക്കം മുതൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത സഞ്ജു തുടർച്ചയായി ബൗണ്ടറികൾ നേടിയതോടെ കേരളാ സ്കോർ ഉയർന്നു. വിഷ്ണു വിനോദ് സഞ്ജുവിന് മികച്ച പിന്തുണ‌ നൽകി. മികച്ച ഫോമിൽ ബാറ്റ് ചെയ്ത് വരവെ സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. 66 പന്തിൽ 6 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 67 റൺസായിരുന്നു താരം നേടിയത്.

-Advertisement-

മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 22 ഓവറിൽ 120/2 എന്ന നിലയിലാണ് കേരളം. 42 റൺസോടെ വിഷ്ണു വിനോദും,8 റൺസെടുത്ത് നായകൻ റോബിൻ ഉത്തപ്പയുമാണ് നിലവിൽ ക്രീസിൽ.