SHARE

ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച തുടക്കം നേടിയതി‌ന് ശേഷം ന്യൂസിലൻഡ് ടീം പതറുന്നു. മികച്ച ഫോമിലുള്ള മാർട്ടിൻ ഗുപ്തിലും, കോളിൻ മൺ റോയും അനായാസം ബാറ്റ് വീശിയതോടെ ഒരു ഘട്ടത്തിൽ കുതിച്ച് കയറുകയായിരുന്ന ന്യൂസിലൻഡ് സ്കോർ ഇരുവരും പുറത്തായതോടെ മന്ദ ഗതിയിലായി. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ 85/4 എന്ന നിലയിലാണ് കിവീസ് ടീം.

ന്യൂസിലൻഡിലെ ഓക്ക്ലൻഡിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ മികച്ച ഫോം ഓപ്പണർമാർ ഇരുവരും ആവർത്തിച്ചതോടെ ന്യൂസിലൻഡ് സ്കോർ അതിവേഗം കുതിച്ചു കയറി. 15 പന്തിൽ 21 റൺസെടുത്ത മാർട്ടിൻ ഗുപ്തിൽ പുറത്താകുമ്പോൾ ന്യൂസിലൻഡ് സ്കോർ 4.3 ഓവറുകളിൽ 48 റൺസെത്തിയിരുന്നു.

14 പന്തിൽ 29 റൺസെടുത്ത കോളിൻ മൺറോയുടേതായിരുന്നു അടുത്ത ഊഴം. 3 ബൗണ്ടറികളും 2 സിക്സറുകളും നേടിയ മൺ റോ പുറത്താകുമ്പോൾ ന്യൂസിലൻഡ് സ്കോർ 59. എന്നാൽ പിന്നീട് തുടർച്ചയായി രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ന്യൂസിലൻഡ് നിര വൻ സമ്മർദ്ദത്തിലാവുകയായിരുന്നു. 4 റൺസുമായി റോസ് ടെയ്ലറും, 9 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡോമുമാണ് നിലവിൽ ക്രീസിലുള്ളത്‌. ഓസ്ട്രേലിയയ്ക്കായി ആഷ്ടൻ അഗർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.