SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് തുടങ്ങിയവർഷം തന്നെ പരിശീലകനാകാൻ ക്ഷണം ലഭിച്ചിരുന്നെന്ന് ജർമൻ ഇതിഹാസം ലോതർ മത്തേവൂസ്. ബുന്ദസ്‌ലി​ഗ പ്രതിനിധിയായി ഇപ്പോൾ ഇന്ത്യയിലുള്ള മത്തേവൂസ് ​ഗോളിന് നൽകിയ അഭമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മൂന്നോ നാലോ വർഷങ്ങൾക്ക് മുമ്പാണ്, ഇന്ത്യയിൽ നിന്ന പരിശീലകാനാൻ ആവശ്യപ്പെട്ട് ഒരു ക്ലബ് വിളിച്ചിരുന്നു. എന്നാൽ ആ സമയത്ത് മറ്റ് പല കരാറുകളും ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാൽ അവസരം നിരസിക്കേണ്ടി വന്നു, മത്തേവൂസ് പറഞ്ഞു. ഇന്ത്യയിലേക്ക് വരാൻ എപ്പോഴും താൽപര്യപ്പെടുന്നുണ്ടെന്നും, അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ ഇവിടുത്തെ ആരാധകരുടെ പിന്തുണയും താൽപര്യവും മനസിലാക്കാൻ കഴിഞ്ഞെന്നും മത്തേവൂസ് കൂട്ടിച്ചേർത്തു

അഞ്ച് ലോകകപ്പുകളിൽ ജർമനിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മത്തേവൂസ്. 1990-ൽ അവർ ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റനുമായിരുന്നു. ഇന്റർ മിലാൻ, ബയേൺ മ്യൂണിച്ച് തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുമുണ്ട്. ഹം​ഗറി, ബൾ​ഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ടീം പരിശീലകനുമായിരുന്നു മത്തേവൂസ്