SHARE

ഛത്തീസ്ഗഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ബാറ്റിംഗ് വിസ്ഫോടനം പുറത്തെടുത്ത് മുംബൈ സൂപ്പർ താരം സൂര്യകുമാർ യാദവ്. ഇപ്പോൾ ആളൂരിൽ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിലാണ് സൂര്യകുമാറിന്റെ മിന്നും പ്രകടനം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി അഞ്ചാമനായാണ് സൂര്യകുമാർ യാദവ് ക്രീസിലെത്തിയത്. വന്നയുടനേ വെടിക്കെട്ട് ആരംഭിച്ച സൂര്യകുമാർ യാദവ്, പൂ പറിക്കുന്ന ലാഘവത്തോടെയാണ് ബൗണ്ടറികൾ കണ്ടെത്തിയത്. വെറും 31 പന്തുകളിൽ 8 ബൗണ്ടറികളും, 6 സിക്സറുകളുമടക്കം 81 റൺസാണ് താരം നേടിയത്. ബൗണ്ടറികളിൽ നിന്ന് മാത്രം 67 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രഹരശേഷി 261.29 ആണ്.

-Advertisement-

സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് പുറമേ, 90 റൺസെടുത്ത ആദിത്യ താരെ, 50 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരും മുംബൈക്കായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇവരുടെ കരുത്തിൽ നിശ്ചിത 50 ഓവറുകളിൽ 317/5 എന്ന കൂറ്റൻ സ്കോറാണ് ടീം നേടിയത്. ലക്ഷ്യം പിന്തുടരുന്ന ഛത്തീസ്‌ഗഢ് മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 82/2 എന്ന നിലയിലാണ്.