SHARE

ഏഷ്യാ കപ്പിന്റെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇന്നലെ ​ഗ്രൂപ്പ് എഫിലെ മത്സരങ്ങൾ പൂർത്തിയായതോടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ വ്യക്തമായി. ആറ് ​ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ജനുവരി 20-നാണ് പ്രീക്വാർട്ടർ മത്സരങ്ങൾ തുടങ്ങുന്നത്.

20-ന് നടക്കുന്ന മത്സരങ്ങളിൽ തായ്ലൻഡ് ചൈനയേയും ഇറാൻ ഒമാനേയും ജോർദാൻ വിയറ്റ്നാമിനേയും നേരിടും. 21-ന് നടക്കുന്ന മത്സരങ്ങളിൽ കരുത്തരായ ജപ്പാൻ സൗദി അറേബ്യയേയും നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ ഉസ്ബക്കിസ്ഥാനേയും ആതിഥേയരായ യു.എ.ഇ കിർ​ഗിസ്ഥാനേയും നേരിടും

22-ന് രണ്ട് മത്സരങ്ങളാണുള്ള്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പുകളായ ദക്ഷിണ കൊറിയ ബഹ്റിനേയും ഇറാഖ് ഖത്തറിനേയും നേരിടും. 24-ന് ക്വാർട്ടർ മത്സരങ്ങൾ തുടങ്ങും. 28,29 തിയതികളിലാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. ഫെബ്രുവരി ഒന്നിന് കലാശപ്പോര് അരങ്ങേറും