SHARE

ചെന്നൈയൻ എഫ് സിക്ക് ഐ എസ് എൽ കിരീടം സമ്മാനിച്ച പരിശീലകനായ ജോൺ ഗ്രിഗറിയെ തങ്ങളുടെ പുതിയ പരിശീലകനാക്കാൻ നോട്ടമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ക്ലബ്ബും, ഗ്രിഗറിയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു കഴിഞ്ഞതായി ഖേൽ നൗവാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

2017-18 സീസൺ ഐ എസ് എല്ലിലായിരുന്നു ചെന്നൈയൻ എഫ് സി യെ ഗ്രിഗറി കിരീട നേട്ടത്തിലേക്ക് നയിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനങ്ങൾ മോശമായതോടെ അദ്ദേഹത്തിന് ടീമിൽ നിന്ന് പുറത്തേക്ക് പോകേണ്ടി‌ വന്നു. നിലവിൽ ഒരു ടീമുമായും കരാറില്ലാതെ നിൽക്കുന്ന ഗ്രിഗറിയെ തങ്ങൾക്കൊപ്പമെത്തിക്കാൻ നോർത്ത് ഈസ്റ്റ് ശക്തമായ നീക്കങ്ങൾ ആണ് നടത്തുന്നത്.

-Advertisement-

അതേ സമയം ഗ്രിഗറിക്ക് പുറമേ മുൻ മുംബൈ സിറ്റി പരിശീലകനായ ജോർജ് കോസ്റ്റയേയും, ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നോട്ടമിട്ടതായാണ് സൂചന. കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയുടെ പരിശീലകനായിരുന്ന കോസ്റ്റ 2018-19 സീസണിൽ ടീമിനെ ഐ എസ് എല്ലിന്റെ പ്ലേ ഓഫിലെത്തിച്ചു. സിറ്റി ഫുട്ബോൾ ഗ്രൂപ്പ്, മുംബൈ സിറ്റിയെ ഏറ്റെടുത്തതോടെ അദ്ദേഹത്തിന് അവരുടെ പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.