SHARE

ഇക്കുറി ഫുട്ബോൾ ആരാധകർ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്നത് ബാലൺ ദി ഓർ പ്രഖ്യാപനത്തിനായാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസി എന്നിവരുടെ പത്ത് വർഷം നീണ്ട ബാലൺ ദി ഓർ മേധാവിത്വത്തിന് ഇക്കുറി അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്.

യുവേഫ, ഫിഫ എന്നിവയുടെ മികച്ച താരത്തിനുള്ള പുര്സകാരം സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റെ പേരാണ് ഇക്കുറി മുന്നിൽ. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അന്റോയിൻ ​ഗ്രീസ്മെൻ, കെയിലിൻ എംബാപെ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ മുന്നിൽ തന്നെയാണുള്ളത്.

ഇതിനിടയിൽ എംബാപെ, റാഫേൽ വരാൻ എന്നിവരേക്കാൾ ബാലൺ ദി ഓർ അർഹിക്കുന്ന ഫ്രഞ്ച് താരം ​ഗ്രീസ്മെനാണെന്ന് പ്രഖ്യാപച്ചിരിക്കുകയാണ് മോഡ്രിച്ച്. ഈ മൂന്ന് താരങ്ങളിൽ ഏറ്റവുമധികം നേട്ടം കൈവരിച്ച കളിക്കാരൻ ​ഗ്രീസമെനാണെന്നാണ് മോഡ്രിച്ചിന്റെ നിലപാട്. ഡിസംബർ മൂന്നിനാണ് പുരസ്കരാപ്രഖ്യാപനം.