SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കായി അന്റോയിൻ ​ഗ്രീസ്മെൻ ആദ്യ ​ഗോൾ നേടി. അമേരിക്കയിലെ മിഷി​ഗനിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കെതിരെയാണ് ​ഗ്രീസ്മെന്റെ ആദ്യ ബാഴ്സ ​ഗോൾ.

നാപ്പോളിക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയ ​ഗ്രീസ്മെൻ മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ​ഗോൾ നേടിയത്. കിടിലൻ ടീം വർക്കിനൊടുവിൽ ജോർഡി ആൽബ നൽകിയ പാസ് ​ഗോളിലേക്ക് ​ഗ്രീസ്മെൻ അനയാസമായി തിരിച്ചുവിട്ടു. മത്സരം എതിരില്ലാത്ത നാല് ​ഗോളിന് ബാഴ്സ ജയിച്ചു. ലൂയിസ് സുവാരസ്(രണ്ട്), ഓസ്മൻ ഡെംബേലെ എന്നിവർ ബാഴ്സയ്ക്കായി ​ഗോളുകൾ നേടി

കഴിഞ്ഞ ദിവസം ഇക്കുറി റയൽ മഡ്രിഡിലെത്തിയ ഈഡൻ ഹസാർഡും ക്ലബിനായി ആദ്യ ​ഗോൾ നേടിയിരുന്നു. ഇപ്പോൾ ​ഗ്രീസ്മെൻ ബാഴ്സയ്ക്കായി ​ഗോൾ നേടിയതാണ്. ഇക്കുറി എൽ ക്ലാസിക്കോ ​ഗ്രീസ്മെൻ ഹസാർഡ് പോരാട്ടമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ