SHARE

ബാഴ്സലോണയ്ക്കൊപ്പമുള്ള ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ മത്സരം ഫ്രഞ്ച് സൂപ്പർതാരം അന്റോയിൻ ​ഗ്രീസ്മെന് അത്ര നല്ല അനുഭവമല്ല. ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന മത്സരത്തിൽ ഏറെ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു ​ഗ്രീസ്മെന്. എന്നാൽ മത്സരത്തിൽ നിരാശപ്പെടുത്തി ​ഗ്രീസ്മെൻ

മുന്നേറ്റനിരയിൽ ​ഗ്രീസ്മെൻ കൂടി എത്തിയതോടെ ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബാഴ്സ. എന്നാൽ ആദ്യ മത്സരത്തിൽ ഡോർട്ട്മുണ്ടിനോട് സമനിലവഴങ്ങിയതോടെ ആരാധകർ അതൃപ്തരാണ്. ഇതോടെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ​ഗ്രീസ്മെൻ തനിക്ക് ഇനിയും സമയം വേണം എന്ന് ആവശ്യപ്പെട്ടു

ബാഴ്സയിലെത്തിയിട്ട് എനിക്കിത് രണ്ടാം മാസമാണ്. മെസി, സുവാരസ് എന്നിവരോടൊപ്പം കൂടുതൽ കളിക്കാൻ അവസരം ലഭിക്കണം. അവരുടെ രീതികളും ശൈലികളും മനസിലാക്കിയെടുക്കാൻ അൽപം കൂടി സമയം വേണം, ​ഗ്രീസ്മെൻ വ്യക്തമാക്കി.