SHARE

പരിശീലനമികവിന് സീസണിലെ രണ്ടാം പുരസ്കാരവും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ​ഗ്വാർഡിയോള. ഇം​ഗ്ലണ്ടിലെ എല്ലാ ലീ​ഗുകളിലേയും പരിശീലകരുടെ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള പുരസ്കാരമാണ് പെപ് സ്വന്തമാക്കിയത്. നേരത്തെ പ്രീമിയർ ലീ​ഗിലെ മികച്ച പരിശീലകനുള്ള പുരസ്കാരവും പെപ് സ്വന്തമാക്കിയിരുന്നു.

ചരിത്രത്തിലാദ്യമായി സീസണിൽ നൂറ് പോയിന്റ് നേടി മാഞ്ചസ്റ്റർ സിറ്റിയെ പ്രിമിയർ ലീ​ഗ് ജേതാക്കളാക്കയതാണ് പെപിനെ പുര്സകാരത്തിന് അർഹനാക്കിയത്. സീസണിൽ 106 ​ഗോളും ടീം നേടി. ആഴ്സനലിനെ തോൽപ്പിച്ച് ലീ​ഗ് കിരീടവും സിറ്റി സ്വന്തമാക്കിയിരുന്നു. ബാഴ്സലോണയുടേയും ബയേൺ മ്യൂണിക്കിന്റേയും മുൻ പരിശീലകനായിരുന്ന പെപ്, ലിവർപൂളിന്റെ യുർ​ഗൻ ക്ലോപ്, ബേൺലിയുടെ സീൻ ഡൈഷ്, വോൾവറാംപ്ടന് പ്രിമിയർ ലീ​ഗിലേക്ക് സഥാനക്കയറ്റം സമ്മാനിച്ച, ന്യൂനോ എസ്പിരിറ്റോ സാന്റോസ് തുടങ്ങിയവരെ മറികടന്നാണ് ഇം​ഗ്ലണ്ടിലെ ഏറ്റവും മികച്ച പരിശീലകനായത്.

കാർഡിഫ് സിറ്റിയെ പ്രീമിയർ ലീ​ഗിലേക്കെത്തിച്ച് നീൽ വാർനോക്കിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. കരിയറിൽ പലപ്പോഴായി, എട്ട് തവണ സ്ഥാനക്കയറ്റം നേടുന്ന ആദ്യ പരിശീലകനെന്ന നേട്ടം കൈവരിച്ചതിനാണ് പ്രത്യേക പുരസ്കാരം. എവർട്ടൻ പരിശീലകൻ സാം അലർഡെയിസിനെ ഹാൾ ഓഫ് ഫെയ്മിലും ഉൾപ്പെടുത്തി.