SHARE

ചരിത്രത്തിൽ ആദ്യമായി ഐപിഎല്ലിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ ആദ്യ സീസണിൽ തന്നെ ഫൈനൽ കളിക്കുന്ന ആദ്യ ടീമായി ഗുജറാത്ത്‌ ടൈറ്റൻസ് മാറിയിരിക്കുന്നു. മാത്രമല്ല ചരിത്രത്തിൽ ആദ്യമായ് ഐപിഎല്ലിലെ ആദ്യ ഹോം മത്സരം തന്നെ ഫൈനൽ കളിക്കുന്ന അപൂർവ നേട്ടവും പാണ്ട്യക്കും സംഘത്തിനുമുണ്ട്

ശരിക്കും അത്ഭുതമാണ് ഈ ടീം എന്ന് പറയേണ്ടി വരും സീസൺ തുടങ്ങിയപ്പോൾ മിക്കവരുടെയും ഏറ്റവും മോശം സ്ക്വാഡ് എന്ന വിലയിരുത്തൽ കിട്ടിയ ടീം. ഇവരുടെ താരങ്ങൾ കൂടി നോക്കുമ്പോൾ അവസാന സ്ഥാനമാണ് പ്രവചനം നടത്തിയവർ നൽകിയത്.

2021 ൽ മെല്ലെപ്പോക്കിന് ഏറെ വിമർശനം കിട്ടിയ ശുബ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ നിന്ന് പോലും പുറത്താക്കപ്പെട്ട വൃദ്ധിമാൻ സാഹ
ഐപിഎല്ലിൽ കാര്യമായി ഒരു നേട്ടവും ഇല്ലാത്ത മാത്യു വേഡ് പല്ല് കൊഴിഞ്ഞ സിംഹമായ , വർഷങ്ങളായി ഐപില്ലിൽ ആർക്കും വേണ്ടാത്ത, ഇമ്പക്ട് ഇല്ലാത്ത മില്ലെർ (അൺ സോൾഡ് ആകുമെന്ന് കരുതിയ ഒരാൾ)നമ്പർ സിക്സ് എന്ന സ്പെഷ്യലിസ്റ്റ് ബാറ്റിംഗ് പൊസിഷനിൽ ആകെ ഒന്നോ രണ്ടോ മികച്ച ഇന്നിങ്സ് മാത്രമുള്ള തേവാട്ടിയ.

സായി കിഷോർ , യഷ് ഡയാൽ ഇതൊക്കെ ആരാന്ന് ഐപിഎൽ തുടങ്ങും വരെ ടൊമെസ്റ്റിക് ഫോളോ ചെയ്യാത്ത ഒരു കുഞ്ഞ് പോലും കേൾക്കാത്ത താരങ്ങൾ
എടുത്തു പറയാനുള്ളത് മൂന്ന് ബൗളേഴ്‌സ് മാത്രം മുഹമ്മദ്‌ ഷമി, ലോക്കി ഫെർഗുസൻ, റാഷിദ്‌ ഖാൻ കൂടാതെ തിരിച്ചു വരാൻ കഴിയുമെന്ന് ഒരാൾ പോലും പ്രതിക്ഷിക്കാത്ത ക്യാപ്റ്റൻ പാണ്ട്യ

എന്നിട്ടും കടലാസുകളെ കാറ്റിൽ പറത്തി അവർ ഒന്നാം സ്ഥാനത്ത് എത്തി , ഫൈനലിലും എത്തി മില്ലർ എന്തുകൊണ്ട് കില്ലർ മില്ലർ എന്ന് വിളിക്കുന്നു എന്നതിന് മറുപടി നൽകി 1 ലക്ഷം വരുന്ന ഹോം സപ്പോർട്ട് ആണ് ഇവരെ ഫൈനലിൽ കാത്തിരിക്കുന്നത്

ഒരു പക്ഷെ സങ്കല്പങ്ങൾക്ക് അധിതമായാണ് ക്രിക്കറ്റ് മൈതാനങ്ങൾ വിധി എഴുതുന്നത്.