പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് മാര്ട്ടിന് ഗുപ്റ്റിലിനെ ഒഴിവാക്കി. പ്ലങ്കറ്റ് ഷീല്‍ഡ് കപ്പിനിടെ പരിക്കേറ്റതാണ് ഓപ്പണര്‍ക്ക് തിരിച്ചടിയായത്. ഈ മാസം 31നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്നു ട്വന്റിയുമാണ് പരമ്പരയില്‍ ആദ്യം.
ഗുപ്റ്റിലിന്റെ പകരക്കാരനെ നിശ്ചയിച്ചില്ലെങ്കിലും ഇപ്പോള്‍ യുഎഇയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് എ ടീമില്‍ നിന്ന് ആരെങ്കിലും ടീമിലെത്താനാണ് സാധ്യത്. ഇക്കാര്യത്തില്‍ കോച്ച് തീരുമാനമെടുക്കുമെന്ന് സെലക്ടര്‍ ഗാവിന് ലാര്സണ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ന്യൂസിലന്‍ഡ് നിരയിലെ സ്ഥിരതയുള്ള താരമാണ് ഗുപ്റ്റില്‍.