SHARE

ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ പഞ്ചാബിന്റെ ഉപനായകനാണ് ഗുർകീരത് സിംഗ്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 3 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗുർകീരത് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും പാതിയോളം മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടി വന്ന ഗുർകീരത് ഇപ്പോളിതാ അടുത്ത സീസൺ ഐപിഎല്ലിലെ തന്റെ പ്രതീക്ഷകൾ പങ്ക് വെച്ചിരിക്കുകയാണ്.

വരും സീസൺ ഐപിഎല്ലിൽ തനിക്ക് ബാംഗ്ലൂരിൽ കൂടുതൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഗുർകീരത് പങ്ക് വെച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ടീം മോശമായി കളിക്കുമ്പോളും പുറത്തിരിക്കേണ്ടി വരുന്നത് വളരെ കഷ്ടമാണ്. അടുത്ത സീസൺ ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ തനിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.” താരം പറഞ്ഞുനിർത്തി.

-Advertisement-

അതേ സമയം ഐപിഎല്ലിൽ ബാംഗ്ലൂരിന് പുറമേ, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡെൽഹി ഡെയർഡെവിൾസ് ടീമുകളിലും കളിച്ചിട്ടുള്ള താരമാണ് ഗുർകീരത്. 2011-12 സീസൺ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, ലേലത്തിൽ നിന്ന് സ്വന്തമാക്കിയ ഗുർകീരത്, 2017 ലെ ലേലത്തിന് ശേഷം ഡെൽഹി ഡെയർഡെവിൾസിലെത്തി. 2019 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ താരത്തിന് സീസണിന്റെ ആദ്യ പകുതിയിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അവസാന മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം ഗുർകീരത് പുറത്തെടുത്തിരുന്നു.