SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് രണ്ട് ഹോം ഗ്രൗണ്ടുകൾ. തങ്ങളുടെ ആസ്ഥാനമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിന് പുറമേ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലും രാജസ്ഥാൻ ഇക്കുറി തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കും.‌ 2020 സീസണിലെ രാജസ്ഥാന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്കാണ് ഗുവാഹത്തി ആതിഥേയത്വം വഹിക്കുക.

ഇന്നാണ് ഗുവാഹത്തി യിലും രാജസ്ഥാന്റെ ഹോം മത്സരങ്ങൾ നടക്കുമെന്ന് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. ഏപ്രിൽ അഞ്ചിന് ഡെൽഹി ക്യാപിറ്റൽസിനെതിരെയും, ഏപ്രിൽ ഒൻപതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും നടക്കുന്ന രാജസ്ഥാന്റെ മത്സരങ്ങൾക്കാകും ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം വേദിയാവുക. ഈ രണ്ട് മത്സരങ്ങളും വൈകിട്ട് 8 മണിക്കാകും ആരംഭിക്കുക.