SHARE

2010- ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഒരിക്കലും മറക്കാനാകാത്ത മുഖമാണ് അസമോ ഗ്യാന്റേത്. ലോകകപ്പ് സെമി പ്രവേശമെന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങള്‍ ഒരു കാലകലത്തിലാണ് ഗ്യാന്‍ തട്ടിയകറ്റിയത്. ക്വാര്‍ട്ടറില്‍ ഉറുഗ്വേക്കെതിരെ ലഭിച്ച പെനാല്‍റ്റി അടിച്ച് പുറത്തുകളഞ്ഞ ഘാന താരത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന മുഖം ഫുട്‌ബോള്‍ ലോകത്തിന്റെ തന്നെ ദുഖമായി.

നിലവില്‍ ഘാനയുടെ നായകന്‍ കൂടിയായ അസമോ ഗ്യാന്‍ വിരമിക്കലിന് ശേഷം പുതിയ സംരഭത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതും അധികമാരും കൈവെയ്ക്കാത്ത എയര്‍ലൈന്‍സ് മേഖലയില്‍.

സ്വന്തം രാജ്യത്ത് ഒരു എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാനാണ് ഗ്യാന്റെ ശ്രമം. കഴിഞ്ഞ മാസം ഇതിനുള്ള അനുമതി ഗ്യാന് ലഭിച്ചു. അടുത്ത വര്‍ഷം ഇത് ഔദ്യോഗികമായി ആരംഭിക്കാനാണ് പദ്ധതി.

ഞാന്‍ ഘാനയിലെ ഒട്ടേറെ ഫുട്‌ബോള്‍ താരങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ജീവിതം കണ്ടിട്ടുണ്ട്. അവരൊക്കെ ദരിദ്രരായാണ് ജീവിച്ചത്. ഞാന്‍ അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാണ് പുതിയ സംരഭം തുടങ്ങുന്നത്, ഗ്യാന്‍ പറഞ്ഞു.