SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എടികെ മോഹൻ ബ​ഗാന്റെ പരിശീലകസ്ഥാനമൊഴിഞ്ഞ് അന്റോണിയോ ലോപ്പസ് ഹബാസ്. സീസണിൽ ബ​ഗാന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് സ്പാനിഷ് പരിശീലകൻ ഹബാസ് ക്ലബ് വിടന്നത്. വിവധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

2019-20 സീസണിൽ എടികെയെ ഐഎസ്എൽ കിരീടത്തിലേക്ക് നയിച്ച ഹബാസ് കഴിഞ്ഞ സീസണിൽ മോഹൻ ബ​ഗാനുമായുള്ള ലയനത്തിന് ശേഷവും ക്ലബിൽ തുടർന്നു. സീസണിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ​ഗാൻ ഇക്കുറി കിരീടമാണ് ലക്ഷ്യം വച്ചത്. ഹ്യൂ​ഗോ ബോമോ, ജോണി കൗക്കോ എന്നീ സൂപ്പർ വിദേശതാരങ്ങളേയും യുവതാരം ലിസ്റ്റൻ കൊളാസോയേയും ടീമിലെത്തിച്ച ഹബാസ് ഇക്കുറിയും നന്നായി തുടങ്ങി.

കേരളാ ബ്ലാസ്റ്റേഴ്സിനേയും ഈസ്റ്റ് ബം​ഗാളിനേയും തകർത്തുകൊണ്ടാണ് ബ​ഗാൻ തുടങ്ങിയത്. എന്നാൽ അതിനുശേഷം മുംബൈ സിറ്റിയോടും ജെംഷദ്പുർ എഫ്സിയോടും ബ​ഗാൻ ദയനീയമായി തോറ്റു. പിന്നാലെ ചെന്നൈയിൻ, ബെം​ഗളുരു എന്നിവരോട് സമനിലയും വഴങ്ങി. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് മാത്രമാണ് ബ​ഗാൻ. ഈ സാഹചര്യത്തിലാ് ഹബാസ് ക്ലബ് വിടുന്നത്.

2014-ൽ ഐഎസ്എൽ ആദ്യ സീസമിൽ എടികെയുടെ പരിശീലകനായിരുന്നു ഹബാസ്. ആദ്യ ഐഎസ്എൽ കിരീടമുയർത്തിയ പരിശീലകൻ എന്ന ചരിത്രനേട്ടവും ഹബാസ് സ്വന്തമാക്കി. പിന്നീട് പൂനെ സിറ്റിയെ പരിശീലിപ്പിച്ച ഹബാസ് തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2019-ൽ ഐഎസ്എല്ലിൽ തിരിച്ചെത്തിയത്.