SHARE

ന്യൂസിലൻഡും, ബംഗ്ലാദേശും തമ്മിൽ നാളെ ഹാഗ്ലി ഓവലിൽ ആരംഭിക്കാനിരുന്ന മൂന്നാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. സ്റ്റേഡിയത്തിന് സമീപമുള്ള മുസ്ലീം പള്ളിയിൽ ഇന്നുണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ന്, ന്യൂസിലൻഡ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നായിരുന്നു ന്യൂസിലൻഡിനെ ഞെട്ടിച്ച വെടിവെയ്പ്പ് നടന്നത്.

ന്യൂസിലൻഡിലെ ഹേഗ്ലി പാർക്കിലുള്ള മുസ്ലീം പള്ളിയിൽ കയറിയ ആക്രമി അതിനുള്ളിലുണ്ടായിരുന്നവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ന്യൂസിലൻഡ് പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റർമാരുടെ ഒരു‌സംഘവും ഇതേ സമയം പള്ളിയ്ക്ക് സമീപമുണ്ടായിരുന്നു. എന്നാൽ തലനാരിഴയ്ക്ക് താരങ്ങളെല്ലാം രക്ഷപെടുകയായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെല്ലാം സുരക്ഷിതരാണെന്ന് അവരുടെ സൂപ്പർ താരം തമീംഇഖ്ബാൽ ട്വിറ്ററിലൂടെ പിന്നീട് അറിയിക്കുകയായിരുന്നു. അതേ സമയം ആക്രമത്തിൽ രണ്ടിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.