SHARE

ഒരു ലോകകപ്പിൽ 400 റൺസും, 10 വിക്കറ്റുകളും നേടുന്ന ആദ്യ താരമായി ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷക്കീബ് അൽഹസൻ. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ അർധ സെഞ്ചുറിയും, അഞ്ച് വിക്കറ്റും വീഴ്ത്തിയ പ്രകടനമാണ് ബംഗ്ലാ ഓൾ റൗണ്ടറെ ലോകകപ്പിലെ തകർപ്പൻ റെക്കോർഡുകളിൽ ഒന്നിലേക്ക് നയിച്ചത്.

അഫ്ഗാനെതിരായ മത്സരത്തിലെ മിന്നും ഓൾറൗണ്ട് പ്രകടനത്തോടെ ഒരു ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും, 50 റൺസും നേടുന്ന രണ്ടാം താരമായും ഷാക്കിബ് മാറി. 2011 ൽ ഇന്ത്യയുടെ യുവരാജ് സിംഗായിരുന്നു ഈ നേട്ടം കുറിച്ച ആദ്യ  താരം. ഈ ലോകകപ്പിൽ ഇത് വരെ 6 ഇന്നിംഗ്സുകളിൽ നിന്ന് 476 റൺസും, 10 വിക്കറ്റുകളുമാണ് ഷക്കീബിന്റെ സമ്പാദ്യം. ടൂർണമെന്റിലെ റൺ വേട്ടയിൽ നിലവിൽ ഒന്നാംസ്ഥാനത്തുള്ള താരം വിക്കറ്റ് വേട്ടക്കാരിലും ആദ്യ പത്തിലുണ്ട്.