SHARE

ജർമൻ ബുന്ദസ്ലി​ഗയിൽ ജനുവരി മാസത്തിലെ മികച്ച താരമായി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിങ് ഹലാൻഡിനെ തിരഞ്ഞെടുത്തു. നോർവേ താരമായ ഹലാൻഡ് ക്ലബിലെത്തി ആദ്യ മാസം തന്നെ ഈ നേട്ടം സ്വന്തമാക്കി. അതും വെറും ഒരു മണിക്കൂർ മാത്രം കളിച്ചിട്ട്.

ജനുവരിയിലാണ് ഓസ്ട്രിലയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർ​ഗിൽ നിന്ന് ഹലാൻഡ് ഡോർട്ട്മുണ്ടിലെത്തിയത്. ആ​ഗ്സ്ബർ​ഗിനെതിരായ ലീ​ഗ് അരങ്ങേറ്റത്തിൽ വെറും 34 മിനിറ്റ് മാത്രം കളിച്ച് ഹലാൻഡ് ഹാട്രിക്ക് നേടിയിരുന്നു. കൊളോണിനെതിരായ തൊട്ടടുത്ത ലീ​ഗ് മത്സരത്തിൽ വെറും 25 മിനിറ്റ് മാത്രം കളിച്ച ഹലാൻഡ് ഇരട്ട​ഗോൾ നേടി. ചുരുക്കിപ്പറഞ്ഞാൽ ജനുവരി മാസത്തിൽ രണ്ട് ലീ​ഗ് മത്സരങ്ങളിലായി വെറും 59 മിനിറ്റ് കളിച്ച ​ഹലാൻഡ് നേടിയത് അഞ്ച് ​ഗോളുകൾ.

ജർമൻ ക്ലബിലെത്തിയ ശേഷം ​ഗോൾവേട്ട തുടരുന്ന ഹലാൻഡ് ഫെബ്രുവരി മാസത്തിൽ ഇതുവരെ മൂന്ന് ​ഗോളുകൾ നേടിക്കഴിഞ്ഞു. ഡോർട്ട്മുണ്ടിനായി അഞ്ച് ലീ​ഗ് മത്സരങ്ങൾക്ക് പുറമെ ഒരു കപ്പ് മത്സരവും ഹലാൻഡ് കളിച്ചു. ഇതിൽ നിന്നെല്ലാം ഇതുവരെ ഒമ്പത് ​ഗോളുകൾ ഹലാൻഡ് സ്വന്തം പേരിലാക്കി.