SHARE

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഹാർദിക് പാണ്ട്യയുടെ ഒറ്റയാൾ പോരാട്ടം. ടീം വൻ ബാറ്റിംഗ് തകർച്ചയിലേക്ക് കൂപ്പുകുത്തിയപ്പോളും പിടിച്ചു നിന്ന പാണ്ട്യ 46പന്തുകളിൽ നിന്ന് 10 ബൗണ്ടറികൾ അടക്കമാണ് തന്റെ രണ്ടാം ടെസ്റ്റ് അർദ്ധ ശതകത്തിലെത്തിയത്. പാണ്ട്യയുടെ ബാറ്റിംഗ് കരുത്തിൽ, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 131/7 എന്ന നിലയിലാണ് ടീം ഇന്ത്യ.

28/3 എന്ന നിലയിൽ രണ്ടാം ദിനം കളിക്കാൻ ഇറങ്ങിയ ഇന്ത്യ, ദക്ഷിണാഫ്രിക്കൻ ബോളിംഗിന് മുന്നിൽ തകരുകയായിരുന്നു‌. രോഹിത് ശർമ്മ 11 റൺസും, ചേതശ്വർ പുജാര 26 റൺസുമെടുത്ത് പുറത്തായപ്പോൾ ഇന്ത്യൻ ബാറ്റിംഗ് തകർച്ചയിലേക്ക് കൂപ്പ് കുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെർണോൺ ഫിലാൻഡർ മൂന്നും, ഡെയിൽ സ്റ്റെയിൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ ഇന്നിംഗ്സിൽ 286 റൺസ് നേടിയ ദക്ഷിണാഫ്രിക്കയേക്കാളും 155റൺസ് പിറകിലാണ് ഇപ്പോളും ടീം ഇന്ത്യ. ഫാസ്റ്റ് ബോളിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ആദ്യ ഇന്നിംഗ്സിൽ എത്ര റൺസ് സ്കോർ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിൽ ടീമിന്റെ ജയസാധ്യതകൾ.