SHARE

നോർവേയുടെ കൗമാരതാരം എർലിങ് ​ഹലാൻഡ് ​ഗോൾവേട്ട തുടരുന്നു. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർ​ഗനായി ഇന്നലെ നേടിയ ​ഗോളോടെ പതിയൊരു ചാമ്പ്യൻസ് ലീ​ഗ് റെക്കോർഡും ഹലാൻഡിന്റേ പേരിലായി.

ഇന്നലെ ഇറ്റാലിയൻ ക്ലബ് നാപ്പോളിക്കെതിരെയായിരുന്നു ഹലാൻഡിന്റെ ​ഗോൾ. ഇത് ഈ ചാമ്പ്യൻസ് ലീ​ഗിൽ ഹലാൻഡിൻെ ഏഴാം ​ഗോളായിരുന്നു. ഒരു ചാമ്പ്യൻസ് ലീ​ഗ് സീസണിൽ ഏറ്റവുമധികം ​ഗോൾ നേടുന്ന കൗമാരതാരമെന്ന റെക്കോർഡാണ് ഇതോടെ ഹലാൻഡിന് സ്വന്തമായത്. നേരത്തെ ആറ് ​ഗോളുകൾ വീതം ഒരു സീസണിൽ നേടി കെയ്ലിൻ എംബാപെയുെ, റൗൾ ​ഗോൺസാലസും സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് ഹലാൻഡ് പഴങ്കഥയാക്കിയത്.

ഓസ്ട്രിയൻ ലീ​ഗിൽ സീസണിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 12 ​ഗോളുകൾ നേടി ഹലാൻഡ് മിന്നുന്ന ഫോമിലാണ്. എല്ലാ പോരാട്ടങ്ങളിൽ നിന്നുമായി 17 മത്സരങ്ങളിൽ നിന്ന് 23 ​ഗോളാണ് ഹലാൻഡിന്റെ പേരിലുള്ളത്.