SHARE

ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയുടെ സ്ലോവാക്യന്‍ താരം മാരേക്ക് ഹാംസിക്ക് ഗോള്‍വേട്ടയില്‍ സാക്ഷാല്‍ ഡീഗോ മറഡോണയുടെ റിക്കാര്‍ഡിനൊപ്പമെത്തി. നാപ്പോളിയുടെ ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ പട്ടികയിലാണ് ടീം നായകന്‍ കൂടിയായ ഹാംസിക് മറഡോണയ്‌കൊപ്പമെത്തിയത്.

ശനിയാഴ്ച ടോറിനോയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ ഗോളോെടെ നാപ്പോളിക്കായി ഹാംസിക്കിന്റെ സംഭാവന 115 ഗോളയി. 1991ല്‍ മറഡോണ കുറിച്ച റിക്കാര്‍ഡാണിത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ഹാംസിക്കിന് മറഡോണയെ മറികടക്കാം. 2007ലാണ് ഹാംസിക്ക് നാപ്പോളിയിലെത്തുന്നത്. ഏഴ് സീസണുുകളില്‍ നിന്നാണ് മറഡോണ ഈ നേട്ടം കൈവരിച്ചത്.

രണ്ട് കോപ്പ ഇറ്റാലിയ കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. ടോറിനോയ്ക്‌തെിരായ മത്സര നാപ്പോളി എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. ലീഗില്‍ ഒന്നാമതുണ്ടായിരുന്ന ഇന്റെര്‍ മിലാന്‍ ഉഡീനിസിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ നാപ്പോളിയാണ് ലീഗില്‍ ഒന്നാമത്.