SHARE

ഇത്തവണ പൂനെ സിറ്റിക്കായി ബൂട്ടുകെട്ടുന്ന ഇയാന്‍ ഹ്യൂം ഡിസംബര്‍ ആദ്യ വാരത്തോടെ പരിക്കില്‍ നിന്നു മോചിതനാകുമെന്ന് കോച്ച് മിഗ്വെല്‍ പോര്‍ച്ചുഗല്‍. എന്നാല്‍ പൂനെ വിദേശതാരങ്ങളുടെ പട്ടികയില്‍ ഹ്യൂമിന്റെ പേര് നല്കിയിട്ടില്ലാത്തതിനാല്‍ ജനുവരിയില്‍ മാത്രമേ ഹ്യൂമിന് കളിക്കാന്‍ സാധിച്ചേക്കൂ. താരം വളരെ വേഗത്തില്‍ പരിക്കില്‍ നിന്ന് മോചിതനാകുന്നുണ്ടെന്ന് കോച്ച് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റിനായി കളിച്ച കനേഡിയന്‍ താരം ഏവരെയും ഞെട്ടിച്ചാണ് പൂനെയുമായി കരാറില്‍ ഒപ്പിട്ടത്.

നവംബര്‍ അവസാനം അല്ലെങ്കില്‍ ഡിസംബര്‍ ആദ്യത്തോടെ ഹ്യൂമിന് തിരിച്ചെത്താനാകും. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ ഉറപ്പ് പറയാന്‍ താന്‍ ആളല്ല. എന്തായാലും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഹ്യൂം സുഖം പ്രാപിക്കുന്നത്- മീഡിയ ഡേയില്‍ പങ്കെടുക്കവേ കോച്ച് മിഗ്വെല്‍ വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഹ്യൂമിന്റെ ആരോപണങ്ങളെക്കുറിച്ച് പക്ഷേ അദേഹം പ്രതികരിച്ചില്ല.

അതേസമയം ഇത്തവണ സെമിയില്‍ എത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് പൂനെയുടെ ഉറുഗ്വെ താരം എമിലാനോ ആല്‍ഫാരോ വെളിപ്പെടുത്തി. ഇത്തവണ തങ്ങള്‍ മികച്ച ടീമാണെന്നും അവസാന നാലില്‍ ഈ ടീം സ്ഥാനം അര്‍ഹിക്കുന്നുവെന്നും അദേഹം പറഞ്ഞു. 29നാണ് സീസണ്‍ തുടങ്ങുക.