SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രതിഫലയിനത്തില്‍ 50 കോടിയിലേറെ സമ്പാദിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടു സ്പിന്നര്‍മാര്‍. ഹര്‍ഭജന്‍ സിംഗും സുനില്‍ നരെയ്‌നുമാണ് ഐ പി എല്‍ ചരിത്രത്തില്‍ 50 കോടിയിലേറെ പ്രതിഫലം സ്വന്തമാക്കിയ സ്പിന്നർമാർ.. ആകെ 17 താരങ്ങള്‍ ഇടംപിടിച്ച ഈ പട്ടിക പുറത്തുവിട്ടത് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ്.

11 ഇന്ത്യന്‍ താരങ്ങളും മൂന്നു വിന്‍ഡീസ് താരങ്ങളും രണ്ട് ദക്ഷിണാഫ്രിക്കക്കാരും ഒരു ഓസീസ് താരവുമാണ് പട്ടികയിലുള്ളത്. ഇതില്‍ 13 പേര്‍ ബാറ്റ്‌സ്മാന്‍മാരും രണ്ടു പേര്‍ ഓള്‍ റൗണ്ടര്‍മാരുമാണ്. എന്നാല്‍ പേസര്‍മാര്‍ ലിസ്റ്റിലില്ല. നൂറു കോടിയില്‍ ഉള്‍പ്പെട്ടത് രണ്ടു പേര്‍ മാത്രമാണ്. ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുമാണ് 100 കോടിയിലേറെ ഐ പി എല്ലിലൂടെ സാലറി ലഭിച്ച താരങ്ങള്‍.

എ ബി ഡിവില്ലിയേഴ്‌സാണ് ഏറ്റവും കൂടുതല്‍ ഐ പി എല്‍ പ്രതിഫലം നേടിയ വിദേശതാരം. 69.5 കോടി രൂപയാണ് താരത്തിന് ഐ പി എല്ലില്‍ നിന്ന് ലഭിച്ചത്. പട്ടികയിലുള്ള മറ്റു വിദേശതാരങ്ങൾ നരെയ്ന്‍, പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, ഡേവിഡ് മില്ലര്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ്.