SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. 3 ബാറ്റ്സ്മാന്മാരെയാണ് ഐപിഎല്ലിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരായി ഹർഭജ‌ൻ ചൂണ്ടിക്കാട്ടിയത്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു ഹർഭജൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയേയും, ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെയുമാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച രണ്ട് ബാറ്റ്സ്മാന്മാരായി ഹർഭജൻ ചൂണ്ടിക്കാട്ടിയത്. സൺ റൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറേയും തന്നെ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ ഭാജി ഉൾപ്പെടുത്തുന്നു.

-Advertisement-

അതേ സമയം ഐപിഎല്ലിലെ വെടിക്കെട്ട് വീരനാണെങ്കിലും വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിലിനെ നേരിടുന്നതിൽ തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും ഹർഭജ‌ൻ പറഞ്ഞു. ഗെയിലിനെതിരെ പവർപ്ലേയിൽ താൻ ഒത്തിരി തവണ പന്തെറിഞ്ഞിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹത്തിന് തനിക്കെതിരെ ആധികാരികമായി കളിക്കാനായിട്ടില്ലെന്നും ഹർഭജൻ ഓർത്തെടുക്കുന്നു.