SHARE

ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചെത്തിയ അശ്വിന്റെ മികച്ച പ്രകടത്തിനു പിന്നാലെ പ്രശംസകളും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം അശ്വിന് അസാധ്യമല്ലെന്നു വിലയിരുത്തലാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് നടത്തിയിരിക്കുന്നത്. ഇതേ ഫോമില്‍ മുന്നോട്ടു പോയാല്‍ അശ്വിന് എല്ലാം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിക്കറ്റ് നേട്ടം മറികടക്കാന്‍ അശ്വിന് എന്തായാലും സാധിക്കും 500 വിക്കറ്റ് നേട്ടവും അദ്ദേഹത്തിന് അസാധ്യമല്ല പക്ഷെ 600 വിക്കറ്റ് മറികടക്കാന്‍ അല്പം ബുദ്ധിമുട്ടാണ് ഇനിയുള്ള കരിയറില്‍ നല്ല കായിക ക്ഷമത തുടര്‍ന്നാല്‍ മാത്രമെ അതു സാധിക്കൂ എന്നും ഹര്‍ഭജന്‍ പറഞ്ഞു.

66 ടെസ്റ്റുകളില്‍ നിന്നായി 350 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ വേഗത്തില്‍ 350 വിക്കറ്റുകള്‍ നേടുന്ന കാര്യത്തില്‍ മുത്തയ്യമുരളീധരനൊപ്പമെത്തിയിരുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ആളാണ് ഹര്‍ഭജന്‍ 417 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.