SHARE

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന്‌ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ മങ്ങിയ ഫോമായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഈ മത്സരം ഇന്ത്യ ജയിക്കേണ്ടിയിരുന്നതാണെന്നും എന്നാൽ അശ്വിന്റെ മോശം ബോളിംഗ് ഇന്ത്യയെ പിന്നോട്ടടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ യോട് മനസ് തുറക്കുകയായിരുന്നു ഹർഭജൻ.

” സ്പിന്നർമാർക്ക് മികച്ച സഹായം നൽകുന്ന പിച്ചായിരുന്നു നാലാം ടെസ്റ്റിലേത്. എന്നാൽ ഇത് മുതലാക്കുന്നതിൽ അശ്വിൻ പരാജയപ്പെട്ടു. ഇംഗ്ലണ്ട് സ്പിന്നർ മോയിൻ അലി മികച്ച ബോളിംഗാണ് അതേ സമയം കാഴ്ച വെച്ചത്. ബോളിങ് മികവിന്റെ കാര്യത്തിൽ മോയിൻ അലി, എപ്പോൾ അശ്വിനേക്കാൾ മികവ് കാട്ടിയോ അവിടെയാണ് ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടത്. താൻ ആദ്യമായാണ് ഇന്ത്യൻ സ്പിന്നർമാരേക്കാൾ മികവ് ഇംഗ്ലണ്ട് സ്പിന്നർമാർ കാഴ്ച വെക്കുന്നത് താൻ ആദ്യമായാണ് കാണുന്നത് “. ഭാജി പറഞ്ഞുനിർത്തി.

അതേ സമയം അശ്വിൻ മികച്ച ബോളറാണെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും, അദ്ദേഹത്തിന് കുറച്ച് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു എന്നത് കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്നും ഹർഭജൻ വ്യക്തമാക്കി.