SHARE

ലോക ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഹര്‍ഭജന്‍ സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഭാജി അടുത്തിടെ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. ചാമ്പ്യന്‍മാരായ ചെന്നൈയ്ക്ക് വേണ്ടിയാണ് ആരാധകരുടെ ഭാജി ഇത്തവണ കളിച്ചത്. കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ആരാധകരെ കയ്യിലെടുക്കാന്‍ മിടുക്കനാണ് ഹര്‍ഭജന്‍.

ഇപ്പോഴിതാ, ട്വിറ്ററിലൂടെ ഡബ്ല്യൂ ഡബ്ല്യു ഇ (വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ്) സൂപ്പര്‍ സ്റ്റാര്‍ ഗ്രേറ്റ് ഖാലിയുമായാണ് ഭാജിയുടെ അങ്കം. ഗ്രേറ്റ് ഖാലിയുമായി പഞ്ചഗുസ്തി പിടിക്കുന്ന വീഡിയോ ഭാജി ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. എന്നാല്‍ മത്സരത്തിന്റെ വിജയി ആരാണെന്ന് അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നില്ല. സംശയിക്കാനെന്തിരിക്കുന്നു..? ഖാലി തന്നെ വിജയിച്ചിട്ടുണ്ടാവുമെന്ന് ആരാധകര്‍ പറയുന്നത്.

ഐ പി എല്‍ അവസാനിച്ചതോടെ അടുത്ത ആഭ്യന്തര സീസണില്‍ പഞ്ചാബിന് വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് ഹര്‍ഭജന്‍. അതേസമയം, ദലീപ് സിംഗ് റാണയെന്ന ഗ്രെയ്റ്റ് ഖാലി പഞ്ചാബില്‍ റെസ്ലിംഗ് അക്കാദമി നടത്തുകയാണ്. റിംഗില്‍ അതിഥിയായി മാത്രമാണ് ഇപ്പോള്‍ ഖാലി എത്തുന്നത്.