SHARE

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിങ് കളിക്കളത്തോട് വിടപറയാനൊരുങ്ങുന്നു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാ​ഗമായിരുന്നു ഹർഭജൻ. എന്നാൽ ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിൽ നടന്നപ്പോൾ ഒരു മത്സരം പോലും ഹർഭജന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത ആഴ്ചയോടെ ഹർഭജൻ വിരമിക്കൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചേക്കും.

റിപ്പോർട്ടുകൾ പ്രകാരം കളിക്കളത്തോട് വിടപറയുന്ന ഹർഭജൻ ഐപിഎല്ലിൽ പുതിയ ദൗത്യം ഏറ്റെടുത്തേക്കും. കൺസൾട്ടന്റെ, മെന്റർ, ഉപദേശക റോളുകളിലേക്ക് ഹർഭജനെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ പരി​ഗണിക്കുന്നുണ്ട്. സൂചനകൾ പ്രകാരം ഐപിഎൽ മെ​ഗാലേലത്തിന് മുമ്പ് തന്നെ ഹർഭജൻ പുതിയ റോൾ ഏറ്റെടുക്കാനാണ് സാധ്യത.