SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുമെന്ന് ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിന് മുൻപ് ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുകട്ടി പോരാട്ടമായിരിക്കും ഇന്ത്യയും-ഓസ്ട്രേലിയയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്നത് എന്നാണ് ഭാജി പറയുന്നത്. രണ്ട് ടീമുകളും ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളാണെന്നും, ഏറ്റവും മികച്ച മത്സരത്തിനാണ് ഇന്ന് അരങ്ങൊരുങ്ങുന്നതും എന്ന് പറയുന്ന ഹർഭജൻ, ഇന്ത്യയ്ക്ക് മത്സരത്തിൽ നേരിയ മുൻ തൂക്കമുണ്ടെന്നും പ്അഭിപ്രായപ്പെട്ടു.

അതേ സമയം ഇന്ത്യ, മത്സരത്തിനുള്ള തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് തയ്യാറാകില്ല എന്നാണ് ഹർഭജൻ പറയുന്നത്. ഏതൊരു സാഹചര്യത്തിലും മികവിലേക്കുയരാൻ കഴിവുള്ള താരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്ന ഹർഭജ‌ൻ, വാർണറും, സ്മിത്തും മടങ്ങിയെത്തിയതോടെ ഓസീസ് കൂടുതൽ ശക്തരായെന്നും, എന്നാൽ ശക്തിയുടെ കാര്യത്തിൽ ഇന്ത്യയും മുന്നിൽത്തന്നെയുണ്ടെന്നും കൂട്ടിച്ചേർത്തു.