SHARE

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ 208 എന്ന വൻ സ്കോർ ഇന്ത്യ നേടിയെങ്കിലും, ഓസ്ട്രേലിയ അത് പിന്തുടർന്ന് വിജയിക്കുകയായിരുന്നു.

തോൽവിക്ക് പിന്നാലെ ഇന്ത്യയയുടെ ബൗളിങ് നിരയ്ക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ സ്ക്വാഡിലുണ്ടായിരുന്നിട്ടും ഇന്നലെ കളിച്ചില്ല. പരുക്ക് ഭേ​ദമായി തിരിച്ചെത്തിയ ഹർഷൽ പട്ടേലിന് അവസരം ലഭിച്ചപ്പോഴാണ് ഇന്നലെ ബുംറ പുറത്തിരുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹാർദിക് പാണ്ഡ്യ, ബുംറ കളിക്കാതിരുന്നതിനെക്കുറിച്ച് വിശദീകരിച്ചു.

ബുംറ ഇല്ലാതിരുന്നത് മത്സരഫലത്തിൽ വലിയ വ്യത്യാസത്തിന് കാരണമായി, പരുക്ക് ഭേദമായി വരുകയാണ് ബുംറ, അതിനാൽ തന്നെ അദ്ദേഹത്തിന് കൂടുതൽ സമയം വേണം, കൂടുതൽ സമ്മർദവും ബുംറയ്ക്ക് മേൽ വരുത്തുവാൻ പാടില്ല, അതുകൊണ്ടാണ് ബുംറ പുറത്തിരുന്നത്, എല്ലാവർക്കുമറിയാം ബുംറയ്ക്ക് എന്താണ് ചെയ്യാനാകുകയെന്നും അദ്ദേഹം ടീമിന് എത്രത്തോളം പ്രധാനവുമാണെന്ന്, പാണ്ഡ്യ പറഞ്ഞു.