SHARE

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ നയിച്ചേക്കും. പുതിയ ഐപിഎൽ ടീമായ അഹമ്മദാബാ​ദിന്റെ ഉടമസ്ഥാവകാശം ലഭിച്ച സിവിസി ​ഗ്രൂപ്പിന് അക്കാര്യത്തിൽ ബിസിസിഐ അനുമതി ലഭിച്ചു. ഇതിനുപിന്നാലെയാണ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതിയ സൂചനകൾ പുറത്തുവരുന്നത്.

അഹമ്മദാബാദിനൊപ്പം ലഖ്നൗ ഫ്രാഞ്ചൈസിയും അടുത്ത ഐപിഎല്ലിനുണ്ട്. ഇവർ ടീം പരിശീലകനെയടക്കം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ബിസിസിഐ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നാലിപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം അവർ ചില തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു

ഡെൽഹി ക്യാപിറ്റൽസ് വിട്ട ശ്രേയസ് അയ്യർ അഹമ്മദാബാദിലെത്തുമെന്നും അവരുടെ ക്യാപ്റ്റനാകുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ പ്രശ്സ്ത ജേണലിസ്റ്റ് കെ.ശ്രീനിവാസ് റാവുവിന്റെ ട്വീറ്റ് പ്രകാരം ശ്രേയസ് അയ്യരുടെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ലെന്നും പാണ്ഡ്യ ടീമിനെ നയിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പാണ്ഡ്യക്ക് പുറമെ ഇഷാൻ കിഷൻ, റാഷിദ് ഖാൻ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലേക്ക് മെ​ഗാലേലത്തിന് മുമ്പ് തന്നെ എത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.