SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വംശീയധിക്ഷേപം. സോഷ്യല്‍ മീഡിയയിലാണ് ചിലര്‍ താരത്തെ അപമാനിച്ചത്. എന്നാല്‍ താരത്തെ അപമാനിച്ചവര്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. ഇക്കാര്യത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രണയത്തിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടി നടാഷയും തമ്മില്‍ വിവാഹ നിശ്ചയം നടന്നിരുന്നു. പുതുവര്‍ഷ ദിനത്തലായിരുന്നു വിവാഹ നിശ്ചയം. ദുബായില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തു വിട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് ഹാര്‍ദ്ദികിന്റെയും നടാഷയുടേയും കളറുകള്‍ താരതമ്യം ചെയ്ത് ചിലര്‍ അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തു വന്നത്.  താരത്തെ അനുകൂലിച്ചും 2020 ലും ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നതിനെ പരിഹസിച്ചും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.