SHARE

പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ നിന്ന് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും വിട്ട് നിന്നേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസിന്റെ നിർണായക താരമായ പാണ്ട്യയ്ക്ക് ഇത്തവണ കളിക്കാനായില്ലെങ്കിൽ ടീമിന് കനത്ത തിരിച്ചടിയായിരിക്കും അത്.

പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ഹാർദിക് പാണ്ട്യ ഈ സീസണിലെ ഐപിഎല്ലിൽ കളിക്കുന്ന കാര്യം മൂന്നാഴ്ചയ്ക്ക് ശേഷമേ തീരുമാനിക്കൂ എങ്കിലും നിലവിൽ ലഭിക്കുന്ന സൂചനകൾ‌ അനുസരിച്ച് താരം‌ ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കും. ഇപ്പോളും ഇന്ത്യയുടെ ലോകകപ്പ്‌ പദ്ധതികളിലുള്ള പാണ്ട്യയെ ലോകകപ്പ്‌ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ അദ്ദേഹത്തിന് കൃത്യമായ വിശ്രമം ലഭിക്കേണ്ടതുണ്ടെന്നാണ് ബിസിസിഐ ‌വിലയിരുത്തൽ, ഇതിനാൽ പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലിൽ നിന്ന് വിട്ട് നിന്നേക്കാൻ പാണ്ട്യയ്ക്ക് സമ്മർദ്ദമുണ്ടാകും. അത് കൊണ്ട് തന്നെ ഐപിഎൽ ഉപേക്ഷിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടാൽ പാണ്ട്യ അതനുസരിച്ചേക്കും.