SHARE

ബിസിസിഐ വിലക്ക് മാറി ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ, ഗംഭീര പ്രകടനമാണ് തിരിച്ചുവരവ് മത്സരത്തിൽ പുറത്തെടുത്തത്. ഫീൽഡിംഗിൽ കെയിൻ വില്ല്യംസണെ പുറത്താക്കാൻ പറക്കും ക്യാച്ചെടുത്ത പാണ്ട്യ പിന്നീട് ബോളിംഗിലും രണ്ട് വിക്കറ്റെടുത്ത് തിളങ്ങി. 10 ഓവറിൽ വെറും 45 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു പാണ്ട്യയുടെ രണ്ട് വിക്കറ്റ് നേട്ടം. വിവാദ സംഭവങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിന് വെളിയിലായിരുന്ന പാണ്ട്യയുടെ മടങ്ങിവരവ് മത്സരത്തിലെ തകർപ്പ‌ൻ പ്രകടനം ഇന്ത്യൻ ഇതിഹാസ താരം സുനിൽഗവാസ്കറിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മൂന്നാം ഏകദിന മത്സരം ജയിച്ച് പരമ്പരയും സ്വന്തമാക്കിയതോടെ തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞ് പാണ്ട്യ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു‌ താരത്തിന്റെ നന്ദി പ്രകടനം. ഇന്ത്യൻ ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് പാണ്ട്യയെ എത്ര മാത്രം സന്തോഷിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ഈ‌ട്വിറ്റർ പോസ്റ്റ്. നിരവധി ആരാധകരാണ് പാണ്ട്യയെ പ്രശംസിച്ച് കമന്റുകളുമായി ഈ പോസ്റ്റിന് താഴെയെത്തുന്നത്.

-Advertisement-