SHARE

സയിദ് മുഷതാഖ് അലി ട്രോഫി ടി20 ക്രിക്കറ്റിൽ കേരളം ഹരിയാനയോട് പൊരുതി തോറ്റു. അത്യന്തം ആവേശം നിറഞ്ഞ പോരിൽ നാല് റൺസിനാണ് ഹരിയന കേരളത്തെ വീഴ്ത്തിയത്. സൂപ്പർതാരം സച്ചിൻ ബേബി അവസാന ഓവറിൽ റണ്ണൗട്ടായില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരം കേരളത്തിന് അനുകൂലമാകുമായിരുന്നു. സ്കോർ: ഹരിയാന-198/6, കേരളം-194/6

ഹരിയാന മുന്നോട്ടുവച്ച 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്കോർ 15-ൽ നിൽക്കെ എട്ട് റോൺസെടുത്ത റോബിൻ ഉത്തപ്പ പുറത്തായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ സഞ്ജും സാംസനും മുഹമമ്ദ് അസ്ഹറുദീനും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ 11-ാം ഓവറിൽ സഞ്ജുവനിനേയും അസ്ഹറുദീനേയും പുറത്താക്കി സുമിത് കുമാർ കേരളത്തെ ഞെട്ടിച്ചു. സഞ്ജു 51-ും അസറുദീൻ 35-ും റൺസണ് നേടിയത്.

പിന്നീട് സച്ചിന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. 36 പന്തിൽ മൂന്ന് ഫോറും ആറ് സിക്സുമടക്കം 68 റൺസാണ് സച്ചിൻ നേടിയത്. അവസാന ഓവറിൽ 12 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ സൽമാൻ നിസാർ പുറത്തായി. തൊട്ടടുത്ത പന്തിൽ സച്ചിൻ റണ്ണൗട്ടയി. വിജയത്തോടെ ഹരിയാന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.