SHARE

 

ആറാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത്കൗര്‍ ഗ്രൗണ്ട് വിട്ടത് ചരിത്രനേട്ടവുമായാണ്. ഇന്ത്യയ്ക്കായി 100 ട്വന്റി-ട്വന്റി മത്സരങ്ങള്‍ കളിച്ച ആദ്യ താരമായി മാറിയിരിക്കുകാണ് ഹര്‍മന്‍പ്രീത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ്. ധോണിയേയും ഒപ്പം നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹ്ത് ശര്‍മ്മയെയും പിന്നിലാക്കിയാണ് ഹര്‍മന്‍പ്രീതിന്റെ നേട്ടം.

ഇരുവരും ഇതുവരെ 98 ട്വന്റി-ട്വന്റി മത്സരങ്ങളിലാണ് ഇന്ത്യയ്ക്കായി ജേഴ്‌സിയണിഞ്ഞിട്ടുള്ളത്. 2009 ജൂണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ ട്വന്റി – ട്വന്റി അരങ്ങേറ്റം. ഓള്‍ റൗണ്ടറായ ഇവര്‍ ഇതുവരെ 27 വിക്കറ്റും 2003 രണ്‍സുമാണ് കുട്ടി ക്രിക്കറ്റില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. 28.61 ആണ് ആവറേജ്.

നേട്ടം കൈവരിച്ച താരത്തെ അഭിനന്ദിച്ചുകൊണ്ട് ബിസിസിഐ ട്വിറ്ററില്‍ പോസറ്റ് ഇട്ടു. പരിശീലകനും സഹതാരങ്ങളും ചേര്‍ന്ന് കൗറിനെ അഭിനന്ദിക്കുന്ന വീഡിയോ ആണ് ബിസിസിഐ പോസ്റ്റ് ചെയ്തിട്ടുള്ളത്. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മുമ്പ് 3 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര സ്വന്തമാക്കി.