SHARE

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ കൗണ്ടി ടീമായ ഹാംപ് ഷെയറിൽ നിന്ന് പിന്മാറി. കഴിഞ്ഞ മാസമേറ്റ പരിക്ക് ഇത് വരെയും പൂർണമായി ഭേദമാകാത്തതിനെത്തുടർന്നാണ് താരം ടീമിൽ നിന്ന് മടങ്ങുന്നത്. അംലയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയിൽ സ്റ്റെയിനുമായി ഹാം പ് ഷെയർ കരാറിലെത്തിയിട്ടുണ്ട്.

പരിക്ക് മൂലം കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റിന് വെളിയിലായിരുന്ന ഡെയിൽ സ്റ്റെയിൻ കഴിഞ്ഞയാഴ്ചയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഈ വർഷമാദ്യം ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു താരം പരിക്കേറ്റ് പുറത്തായത്.

അതേ സമയം കാൽമുട്ടിന് പരിക്കേറ്റ അംല ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. അടുത്ത മാസം ശ്രീലങ്കയിലാണ് അവർക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. 2 ടെസ്റ്റുകളും, 5 ഏകദിനങ്ങളും, ഒരു ടി20 യുമാണ് പരമ്പരയിലുള്ളത്.